പുഷ്പഗിരി കോളജ് ഓഫ് ഫാർമസിയിൽ ദേശീയ ഫാർമസി വാരാഘോഷം
1375280
Saturday, December 2, 2023 11:08 PM IST
തിരുവല്ല: ദേശീയ ഫാർമസി വാരാഘോഷത്തിന്റെ ഭാഗമായി പുഷ്പഗിരി കോളജ് ഓഫ് ഫാർമസിയിൽ ഔഷധ ബോധവത്കരണ റാലി നടത്തി. മെഡിസിറ്റിയിൽനിന്നാരംഭിച്ച റാലി പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. എബി വടക്കുംതല ഫ്ലാഗ് ഓഫ് ചെയ്തു.
പ്രിൻസിപ്പൽ ഡോ. സന്തോഷ് എം. മാത്യൂസ്, വൈസ് പ്രിൻസിപ്പൽമാരായ ഡോ. എസ്. മാലിനി, പ്രഫ. ജീനു ജോസഫ്, മെഡിസിറ്റി ക്യാമ്പസ് മാനേജർ ഷൈജു ടി. ജോൺ, സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ ജോൺ രാജൻ എന്നിവർ നേതൃത്വം നൽകി. ഫാർമസി കോളജിലെ അധ്യാപകരും, വിദ്യാർഥികളും, അനധ്യാപകരും റാലിയിൽ പങ്കെടുത്തു.