വിദ്യാഭ്യാസം സര്‍വതോമുഖ വികസനം ലക്ഷ്യമാക്കിയുള്ളതാകണം: ചിറ്റയം ഗോപകുമാര്‍
1375279
Saturday, December 2, 2023 11:08 PM IST
തട്ടയിൽ: വിദ്യാഭ്യാസം സര്‍വതോമുഖ വികസനം ലക്ഷ്യമാക്കിയുള്ളതാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. തട്ടയില്‍ എല്‍പിജിഎസിലെ വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന വര്‍ണക്കൂടാരം പദ്ധതിയ്ക്കാണ് തട്ടയില്‍ ജിഎല്‍പി സ്കൂളില്‍ തുടക്കമായിരിക്കുന്നത്. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറികളാണ് വര്‍ണക്കൂടാരം പദ്ധതിയിലൂടെ സജ്ജമാകുന്നത്.
ഹരിത ഉദ്യാനം, വിശാലമായ കളിയിടം, ശിശുസൗഹൃദ ഇരിപ്പിടങ്ങള്‍, വര്‍ണാഭമായ ക്ലാസ് മുറികള്‍ എന്നിവയും വായനായിടം, ഗണിതയിടം, നിരീക്ഷണയിടം, പാവയിടം, വരയിടം തുടങ്ങി വിവിധ കോര്‍ണറുകളും ഒരുക്കിയിട്ടുണ്ട്.
കുട്ടികളെ ആകര്‍ഷിക്കുന്നതും അവരുടെ അക്കാദമിക ഭൗതിക മാനസിക ചിന്തകള്‍ വികസിപ്പിക്കുകയും ചെയ്യുന്ന ചുമര്‍ചിത്രങ്ങള്‍ വര്‍ണക്കൂടാരത്തിന്റെ പ്രത്യേകതയാണ്.പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പ്രോജക്ട് കോർഡിനേറ്റര്‍ ലൈജു പി. തോമസ് പദ്ധതി വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, അംഗങ്ങളായ എന്‍.കെ. ശ്രീകുമാര്‍, വി.പി. വിദ്യാധര പണിക്കര്‍, പ്രിയ ജോതികുമാര്‍, ഡോ. സുജാമോള്‍, കെ.ജി. പ്രകാശ്കുമാര്, കെ. ഹരിലാല്‍, കെ.എം. ഗോപാലകൃഷ്ണന്, ഉഷാരാജന്, ഇ. രമാദേവിയമ്മ, പി.കെ. അഭിലാഷ്, കെ. ജനി തുടങ്ങിയവര്‍ പങ്കെടുത്തു.