പ്രസംഗമത്സരം നടത്തി
1375278
Saturday, December 2, 2023 11:08 PM IST
വെണ്ണിക്കുളം: സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂര്‍വ അധ്യാപകന് പി.പി. ജോര്‍ജിന്റെ സ്മരണാർഥം ഏർപ്പെടുത്തുന്ന എൻഡോമെന്റിന്റെ ഉദ്ഘാടനവും, പാറക്കടവിൽ പി.പി. ജോർജ് സ്മാരക പ്രഥമ പ്രസംഗമത്സരത്തില്‍ വിജയികളായ ജെസ്ലിൻ അന്ന തോമസ്, ഷിൻസി മറിയം ഷിബു, അസിൻ കൃഷ്ണ എന്നിവര്‍ക്കുള്ള പുരസ്കാര വിതരണവും രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ നിര്‍വഹിച്ചു.
പ്രിൻസിപ്പൽ ഡോ. ജേക്കബ് മണ്ണുംമൂടിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളത്തിൽ ഡോ. ജോസ് പാറക്കടവിൽ, ഫാ. ദിനേശ് പാറക്കടവിൽ, ഹെഡ്മിസ്ട്രസ് രജനി ജോയി, പി.എ. ആഷ എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് പാരിതോഷികം നൽകി. സ്കൂൾ ചിത്രകലാ അധ്യാപകൻ എം.ഡി. ഓമനക്കുട്ടൻ വരച്ച ഛായാചിത്രം പൂർവവിദ്യാർഥി കൂടിയായ പ്രഫ. പി.ജെ. കുര്യന് സമ്മാനിച്ചു.