പമ്പാനദിയില്‍ കാണാതായ ജല അഥോറിറ്റി ജീവനക്കാരന്റെ മൃതദേഹം കണ്ടെടുത്തു
1375276
Saturday, December 2, 2023 11:08 PM IST
കോഴഞ്ചേരി: പമ്പാ നദിയില്‍ കാണാതായ ജല അഥോറിറ്റി താത്കാലിക ജീവനക്കാരന്റെ മൃതദേഹം കണ്ടെടുത്തു. അയിരൂര്‍ ഇടപ്പാവൂര്‍ മേലേത്തറയില്‍ സത്യ(60)ന്റെ മൃതദേഹമാണ് ആറന്മുള സത്രക്കടവിന് സമീപത്തുനിന്ന് ഇന്നലെ വൈകുന്നേരം കണ്ടെടുത്തത്.
വെള്ളിയാഴ്ച രാവിലെ 10.30ന് പേരൂര്‍ച്ചാല്‍ പുളിക്കല്‍ കടവില്‍ കുളിക്കാനിറങ്ങിയ സത്യന് ഒഴുക്കില്‍പ്പെട്ട് പോവുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
കോയിപ്രം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: അമ്പിളി. മക്കള്‍: സൈനു, സോനു, സിത്താര.