പെൻഷൻ കുടിശിക വൈകിക്കരുത്: കെഎസ്എസ്പിഎ
1375275
Saturday, December 2, 2023 11:08 PM IST
മൈലപ്ര: ഇടതുപക്ഷ സർക്കാർ പെൻഷൻകാർക്ക് നൽകാനുള്ള പെൻഷൻ കുടിശികകൾ ഇനിയും വൈകിക്കരുതെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മൈലപ്ര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജൻ അധ്യക്ഷത വഹിച്ച യോഗം വനിതാ ഫോറം ജില്ലാ പ്രസിഡന്റ് എലിസബേത്ത് അബു ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി വിത്സൺ തുണ്ടിയത്ത്, ജില്ലാ ട്രഷറർ റഹിം റാവുത്തർ, നിയോജക മണ്ഡലം പ്രസിഡന്റ് എ. അസീസുകുട്ടി, കെ.പി. തോമസ്, ജെസി വർഗീസ്, അബ്ദുൾസലാം, എം.എം. ജോസഫ് മേക്കൊഴൂർ, കെ.ജി. ജോയി, ടി.ജെ. പീറ്റർ, തോമസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.