കോന്നി ആനക്കൂട്ടിൽ ത്രീ ഡി തിയറ്റർ നാടിനു സമർപ്പിച്ചു
1375274
Saturday, December 2, 2023 11:08 PM IST
കോന്നി: കോന്നി ആനക്കൂട്ടിൽ സ്ഥാപിച്ച ത്രീ ഡി തിയറ്ററിന്റെ ഉദ്ഘാടനം കെ.യു. ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു.
കോന്നി ആനക്കൂട്ടിലെത്തിച്ചേരുന്ന സന്ദർശകർക്ക് 20 മിനിറ്റ് ദൈർഘ്യമുള്ള ത്രീ ഡി വീഡിയോയിൽ കോന്നി ഇക്കോ ടൂറിസത്തെ സംബന്ധിച്ചുള്ള അറിവുകൾ നൽകുകയും 15 മിനിറ്റ് വിനോദോപാധിയായുമുള്ള ഹ്രസ്വ ചിത്രമാണ് പ്രദർശിപ്പിക്കുന്നത്.
ചടങ്ങിൽ ജില്ലാ കളക്ടർ എ. ഷിബു, കോന്നി ഡിഎഫ്ഒ ആയൂഷ് കുമാർ കോറി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. അജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.