യുഡിഎഫ് നേതൃസമ്മേളനം
1375273
Saturday, December 2, 2023 11:08 PM IST
കല്ലൂപ്പാറ: നവകേരള സദസിന്റെ നടത്തിപ്പിനു വേണ്ടി നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി അധികാര ദുർവിനിയോഗം നടത്തുന്നത് ഹൈക്കോടതി ഇടപെടലിലൂടെ ഓരോ ദിവസവും മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി. കല്ലൂപ്പാറ മണ്ഡലം യുഡിഎഫ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം ചെയർമാൻ രാജൻ വരിക്കപ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു. കോശി പി. സഖറിയ, എബി മേക്കരിങ്ങാട്ട്, വിജോയ് പുത്തോട്ടിൽ, സൂസൻ തോംസൺ, റെജി ചാക്കോ, ടി.എം. മാത്യു, ജെയിംസ് കാക്കനാട്ടിൽ, കെ.കെ. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.