ഓഫീസ് ഉദ്ഘാടനം ഇന്ന്
1375045
Friday, December 1, 2023 11:43 PM IST
കോന്നി: നിയോജക മണ്ഡലം നവകേരള സദസ് സംഘാടക സമിതി ഓഫീസ് ഇന്നു രാവിലെ 11.30ന് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ കെ.യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും.
17ന് വൈകുന്നേരം നാലിന് കെഎസ്ആർടിസി മൈതാനിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കോന്നി നിയോജക മണ്ഡലത്തിലെ നവ കേരളസദസ്. പരിപാടി നടക്കുന്ന കോന്നി കെഎസ്ആർടിസി മൈതാനിയിലാണ് സംഘാടക സമിതി ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.