ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്
1375042
Friday, December 1, 2023 11:43 PM IST
പത്തനംതിട്ട: ജില്ലാ കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ് നാളെ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ ഒന്പതിന് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ മുഖ്യാതിഥിയായിരിക്കും.
സബ് ജൂണിയർ, കേഡറ്റ്, ജൂണിയർ, അണ്ടർ 21, സീനിയർ കാറ്റഗറികളിലായി ദേശീയ താരങ്ങളടക്കം 260ൽപരം കായികതാരങ്ങൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.എ. ആന്റണി, ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ, അഹമ്മദ് ഷാ, ടിന്റു ദാസ് എന്നിവർ പങ്കെടുത്തു.