മഹാത്മ ജനസേവനകേന്ദ്രം അന്തേവാസി അന്തരിച്ചു
1375040
Friday, December 1, 2023 11:43 PM IST
അടൂർ: കൊടുമൺ ഇടത്തിട്ട ചെറുവണ്ടൂർ വീട്ടിൽ കല്യാണി (77) വാർധക്യസഹജമായ രോഗകാരണങ്ങളാൽ മരണപ്പെട്ടു. സംരക്ഷിക്കാൻ ആരുമില്ലാതെ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന കല്യാണിയെ 2016 ഓഗസ്റ്റ് 24ന് കൊടുമൺ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ആഴാന്തവിളയിൽ ജി. അനിൽകുമാർ ഇടപെട്ടാണ് മഹാത്മയിൽ എത്തിച്ചത്.
മൃതദേഹം മൗണ്ട് സിയോൺ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ബന്ധുക്കൾ എത്തിയാൽ സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം വിട്ടു നൽകുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. ഫോൺ: 04734-299900.