സംസ്ഥാന ജീവനക്കാരും അധ്യാപകരും ജനുവരി 24ന് സൂചനാപണിമുടക്ക് നടത്തും: ഫെറ്റോ
1374804
Friday, December 1, 2023 12:23 AM IST
പത്തനംതിട്ട: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2021 ജനുവരി മുതല്‍ ലഭ്യമാക്കേണ്ട 18 ശതമാനം ക്ഷാമബത്ത കുടിശിക അനുവദിക്കുക, പങ്കാളിത്ത പെന്ഷന് പിന്‍വലിച്ച് സര്‍ക്കാര്‍ വാക്ക് പാലിക്കുക, ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക, സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടുത്തി മെഡിസെപ് കാര്യക്ഷമമാക്കുക, ശമ്പള പെന്ഷന് പരിഷ്കരണ കുടിശിക അനുവദിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 24ന് സംസ്ഥാന ജീവനക്കാരും അധ്യാപകരും സൂചനാപണിമുടക്ക് നടത്തുമെന്ന് ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍.
പണിമുടക്കിന് മുന്നോടിയായി നടന്ന സമര പ്രഖ്യാപന കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ്് മനോജ് ബി. നായര്‍ അധ്യക്ഷത വഹിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ്. രാജേഷ്, വനിതാവിഭാഗം സംസ്ഥാന സെക്രട്ടറി പി.സി. സിന്ധുമോള്‍, സംസ്ഥാന സമിതി അംഗം കെ.ജി. അശോക് കുമാര്‍, എന്‍ടിയു സംസ്ഥാന സമിതി അംഗം ജെ. രാജേന്ദ്രന്, ജില്ലാ പ്രസിഡന്റ്് അനിത ജി. നായര്‍, കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ്് ആര്. മോഹനന് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എസ്. ഗിരീഷ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എം. രാജേഷ് നന്ദിയും പറഞ്ഞു.