മാക്ഫാസ്റ്റ് കോളജില്‍ ഏഴാമത് ബയോസ്പെക്ട്രം 2023ന് തുടക്കമായി
1374803
Friday, December 1, 2023 12:23 AM IST
തിരുവല്ല: മാര്‍ അത്താനാസിയോസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ (മാക്ഫാസ്റ്റ്) ഏഴാമത് ബയോസ്പെക്ട്രം അന്താരാഷ്ട്ര കോണ്‍ഫറന്‍സ് - എമേര്‍ജിംഗ് ട്രെന്‍ഡ്സ് ആന്‍ഡ് ഇന്നോവേഷന്‍സ് ഇന്‍ ബയോടെക്നോളജിക്ക് തുടക്കമായി.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. ബി. പ്രകാശ് കുമാര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. കോളജ് രക്ഷാധികാരി ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കോണ്‍ഫറന്‍സ് ചെയര്‍ ഡോ. അശോക് പാണ്ഡെ കോണ്‍ഫറന്‍സ് പ്രബന്ധങ്ങളുടെ സംക്ഷിപ്ത രൂപമടങ്ങിയ പുസ്തകം ആര്ച്ചിബിഷപ്പിനു നല്കി പ്രകാശനം ചെയ്തു.
കേരള സര്‍ക്കാരിന്റെ യംഗ് ഇന്നോവേറ്റേഴ്സ് പുരസ്കാരം നേടിയ കോളജ് പൂര്‍വവിദ്യാര്‍ഥി എസ്. അഞ്ജനയെ സമ്മേളനത്തില്‍ ആദരിച്ചു.
കോളജ് ഡയറക്ടര്‍ ഫാ. ഡോ. ചെറിയാന് ജെ. കോട്ടയില്‍, പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. വര്‍ഗീസ് കെ. ചെറിയാന്, കോണ്‍ഫറന്‍സ് കണ്‍വീനര്‍ ഡോ. ജെന്നി ജേക്കബ്, പ്രഫ. ബ്യായോഗ് ഹൂണ്‍ ജിയോണ്‍, പ്രഫ. ജോസഫ് മൊര്സെയ്ക്, അലൈന്‍ ബ്രില്ലാട് എന്നിവര്‍ പ്രസംഗിച്ചു. റിസര്‍ച്ച് ഡയറക്ടര്‍ ഫാ. ഡോ. മാത്യു മഴുവഞ്ചേരിയില്‍ നന്ദി പറഞ്ഞു. കോണ്‍ഫറന്‍സ് ഇന്നു സമാപിക്കും.