നവകേരളസദസ്: ജില്ലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി
1374801
Friday, December 1, 2023 12:23 AM IST
പത്തനംതിട്ട: 16 , 17 തീയതികളില്‍ നടക്കുന്ന നവകേരളസദസുമായി ബന്ധപ്പെട്ടുള്ള ജില്ലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്താനായി ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫരന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. നവകേരളസദസുമായി ബന്ധപ്പെട്ടു നടത്തുന്ന എല്ലാ ഒരുക്കങ്ങളും എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം.
ഭക്ഷണസുരക്ഷിതത്വവും ഇ-ടോയ്ലറ്റ് സൗകര്യവും ഉറപ്പ് വരുത്തും. ഉദ്യോഗസ്ഥരെല്ലാവരും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും സദസിനു മുന്‍പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലന പരിപാടി നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. രാധാകൃഷ്ണന്, ഡിവൈഎസ്പി നന്ദകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം. ഗിരിനാഥ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.