മേൽപ്പാടം ചുണ്ടൻവള്ളം മലർത്തി
1374800
Friday, December 1, 2023 12:23 AM IST
മാന്നാർ: മേൽപ്പാടം പ്രദേശത്തുകാരുടെ ചിരകാല സ്വപ്നമായ മേൽപ്പാടം ചുണ്ടൻവള്ളത്തിന്റെ മലർത്തൽ കർമം നടന്നു. വള്ളക്കാലി മേൽപ്പാടം ചുണ്ടൻവള്ള സമിതിയുടെ ഓഫീസിനു സമീപത്തുള്ള മാലിപ്പുരയിൽ കേരളത്തിലെ പ്രമുഖരായ എല്ലാ ബോട്ട് ക്ലബ്ബു കളുടെയും ചുണ്ടൻവള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും പ്രതിനിധികളും ജലോത്സവ പ്രേമികളും ജനപ്രതിനിധികൾ, സാമൂഹ്യ-സാംസ്കാരിക നേതാക്കൾ, പുരോഹിതന്മാർ നാട്ടുകാരുടെയും ആർപ്പുവിളികൾക്കും ആരവങ്ങൾക്കും നടുവിലാണ് മലർത്തൽ ചടങ്ങ് നടന്നത്. മുഖ്യശില്പി സാബു നാരായണൻ ആചാരി, ഗോപാലി ആചാരി എന്നിവരുടെ കാർമികത്വത്തിലാണ് മലർത്തൽ കർമം നടന്നത്.
വീയപുരം പഞ്ചായത്തിന്റെ മൂന്ന്, നാല്, അഞ്ച് വാർഡുകളും മാന്നാർ പഞ്ചായത്തിന്റെ ഒന്ന്, രണ്ട് വാർഡുകളും ഉൾപ്പെടുന്ന മേൽപാടം പ്രദേശത്തെ ജനങ്ങളെ ഓഹരി ഉടമകളാക്കി കഴിഞ്ഞ മാർച്ച് 26ന് വള്ളസമിതി രൂപീകരിച്ചാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.