പ്രചാരണ പരിപാടികൾക്ക് റാന്നി ബിആർസിയിൽ തുടക്കമായി
1374556
Thursday, November 30, 2023 1:00 AM IST
റാന്നി: ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും പരിഹരിക്കപ്പെടുന്നതിനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടുന്നതിനും ഡിസംബർ മൂന്ന് ദിനാചരണം ലക്ഷ്യമിടുന്നു.
ഡിസംബർ ഒന്നു മുതൽ 31 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ പ്രചരണാർഥം റാന്നി ബിആർസിയുടെ പ്രത്യേക പരിപാടി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ബിആർസി ഹാളിൽ ഉദ്ഘാടനം ചെയ്തു.
അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി കായിക ഉത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള ജേഴ്സി പ്രദർശനം നടത്തി. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെംബർ ബെനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു.
ബിപിസി ഷാജി എ. സലാം, കായിക പരിശീലനത്തിന് നേതൃത്വം നൽകുന്ന സ്പെഷലിസ്റ്റ് അധ്യാപിക കെ.പി. ഷിനി, സ്പെഷൽ എഡ്യുക്കേറ്റർ വി.ആർ. വിഞ്ജു, ട്രെയിനർ അബ്ദുൽ ജലീൽ എന്നിവർ പ്രസംഗിച്ചു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് കുട്ടികൾക്കും ഒഫീഷ്യൽസിനുമുള്ള ജേഴ്സി സ്പോൺസർ ചെയ്തു. വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടുകൾക്ക് വിവിധ നിറങ്ങളിലുള്ള ജേഴ്സിയാണ് നൽകുന്നത്.