മോദി സര്‍ക്കാര്‍ ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കുന്നു: ആന്റോ ആന്റണി എംപി
1374555
Thursday, November 30, 2023 1:00 AM IST
പത്തനംതിട്ട: കേന്ദ്രഭരണം കൈയാളുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നതായി ആന്റോ ആന്റണി എംപി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബൂത്ത് പ്രസിഡന്റുമാര്‍, ബൂത്ത് ലെവല്‍ ഏജന്റുമാര്‍ എന്നിവര്‍ക്കായി നടത്തിന്ന ഏകദിന ശില്പശാലയുടെ ജില്ലാതല ഉദ്ഘാടനം മൈലപ്ര സാംസ് ഗാര്ഡന് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, കെപിസിസി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കെപിസിസി അംഗം മാത്യു കുളത്തിങ്കല്‍, ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, എം.ജി. കണ്ണന്, ബി. ഉണ്ണികൃഷ്ണന്, ജി. രഘുനാഥ്, എം.സി. ഷെറീഫ്, സിന്ധു അനില്‍, തുട ങ്ങിയവര്‍ പ്രസംഗിച്ചു.
കെപിസിസി അക്കാദമിക് വിദഗ്ധ സമിതിയംഗം പ്രദീപ് താമരക്കുടി ക്ലാസെടുത്തു.