കോണ്‍ഗ്രസ് സേവാദള്‍ ശക്തമാക്കും: രമേശന് കരുവാച്ചേരി
1374554
Thursday, November 30, 2023 1:00 AM IST
പത്തനംതിട്ട: കോണ്‍ഗ്രസിന്റെ പ്രഥമ പോഷക സംഘടനയായ സേവാദള്‍ ശക്തമാക്കി പാര്‍ട്ടിയുടെ അടിത്തറ ബലപ്പെടുത്തുമെന്ന് സേവാദള്‍ സംസ്ഥാന പ്രസിഡന്റ് രമേശന് കരുവാച്ചേരി. പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് സേവാദള്‍ കണ്വന്ഷന് പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സേവാദള്‍ മുന്‍ സംസ്ഥാന ചീഫ് ഓര്‍ഗനൈസര്‍ സുന്ദരേശന് പിള്ളയെ യോഗം അനുസ്മരിച്ചു.
ജില്ലയില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സേവാദള്‍ ജില്ലാ ഭാരവാഹികള്‍ ചടങ്ങില്‍ ചുമതല ഏറ്റെടുത്തു. സേവാദള്‍ ജില്ലാ പ്രസിഡന്റ് ശ്യാം എസ്. കോന്നി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, സേവാദള്‍ സ്റ്റേറ്റ് വനിത പ്രസിഡന്റ് ആര്. ജയകുമാരി, യംഗ് ബ്രിഗേഡിയന്‍ സ്റ്റേറ്റ് പ്രസിഡന്റ് വിവേക് ഹരിദാസ്, വനിതാ ജില്ലാ പ്രസിഡന്റ് ഗീതാദേവി, യംഗ് ബ്രിഗേഡ് ജില്ലാ പ്രസിഡന്റ് ഷിനുമോന്‍ അറപ്പുരയില്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, ജാസിംകുട്ടി, ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം തുടങ്ങിയവര്‍ പ്രസംഗിച്ചു.