നിയമ, മനുഷ്യാവകാശ ദ്വൈവാരാചരണം ഉദ്ഘാടനം ചെയ്തു
1374550
Thursday, November 30, 2023 1:00 AM IST
തിരുവല്ല: കേരള കേന്ദ്ര സര്‍വകലാശാലയുടെ തിരുവല്ലയിലുള്ള നിയമ വിഭാഗത്തില്‍ നിയമ, മനുഷ്യാവകാശ ദ്വൈവാരാചരണം വൈസ് ചാന്‍സലര്‍ ഇന്‍ചാര്‍ജ് പ്രഫ. കെ.സി. ബൈജു ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശങ്ങളോടൊപ്പം ഉത്തരവാദിത്വങ്ങളെ കുറിച്ചും സമൂഹം ബോധവാന്മാരാകണമെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡീന്‍ പ്രഫ. കെ.ഐ. ജയശങ്കര്‍ അധ്യക്ഷത വഹിച്ചു. നിയമവിഭാഗം മേധാവി പ്രഫ. കെ.സി. സണ്ണി, ഡോ. ജെ. ഗിരീഷ് കുമാര്‍, ഡോ. ലിജി സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡിസംബര്‍ 10 വരെ നടക്കുന്ന ദ്വൈവാരാചരണത്തിന്റെ ഭാഗമായി "ഇന്ത്യന്‍ ഭരണഘടനയും മനുഷ്യാവകാശങ്ങളും' എന്ന വിഷയത്തില്‍ പുസ്തക പ്രദര്‍ശനം, ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചുള്ള ഡോക്കുമെന്ററി പ്രദര്‍ശനം, ഡോ. അംബേദ്കര്‍ സ്മാരക പ്രഭാഷണം, സ്ട്രീറ്റ് ലോ പ്രോഗ്രാം ഉദ്ഘാടനം, സ്കൂള്‍ - സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും പോസ്റ്റര്‍രചനാ മത്സരവും പ്രസംഗ മത്സരവും നടത്തും. സമാപന സമ്മേളനത്തില്‍ കേരള കേന്ദ്ര സര്‍വകലാശാല ക്യാപിറ്റല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. പി. അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.