ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ. ജില്ലാ സമ്മേളനം
1374549
Thursday, November 30, 2023 1:00 AM IST
തിരുവല്ല: ഭക്ഷ്യസുരക്ഷയെ സംബന്ധിച്ചു ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തുന്ന കാലഘട്ടമാണ് നിലവിലുള്ളതെന്ന് മാത്യു ടി. തോമസ് എംഎൽഎ. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് മാണിക്യം കോന്നിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ എ. ഷിബു മുഖ്യാതിഥിയായിരുന്നു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രസാദ് അനന്ദഭവൻ, വൈസ് പ്രസിഡന്റ് കെ.എം. രാജ, സെക്രട്ടറി ഹരിഹരൻ, ട്രഷറർ അബ്ദുൾ റസാഖ്, എ.വി. ജാഫർ, റോയി മാത്യൂസ്, എം.കെ. മുരുകൻ, ലതാകുമാരി, പ്രകാശ് കുഴിക്കാല തുടങ്ങിയവർ പ്രസംഗിച്ചു.
ഹോട്ടൽ വ്യാപാര മേഖല സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.