മൂല്യബോധമുള്ള തലമുറകളായി കുട്ടികൾ വളരണം: കെ. ജയകുമാർ
1374547
Thursday, November 30, 2023 1:00 AM IST
കോന്നി: മൂല്യബോധമുള്ള തലമുറകളായി കുട്ടികൾ വളരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുൻ ചീഫ് സെക്രട്ടറിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് കേരള ഡയറക്ടറുമായ കെ. ജയകുമാർ. കോന്നി ഐരവൺ എം.കെ. ലത മെമ്മോറിയൽ പബ്ലിക് സ്കൂളിന്റെ രജതജൂബിലി
ആഘോഷങ്ങൾക്കു തുടക്കംകുറിച്ചുള്ള വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ മാനേജർ ആശാറാം മോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ജൂബിലി ലോഗോ പ്രകാശനം നിർവഹിച്ചു. ഡിവൈഎസ്പി രാജപ്പൻ ജൂബിലി ദീപശിഖാറാലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി ദീപശിഖ ഏറ്റുവാങ്ങി. പഞ്ചായത്തംഗങ്ങളായ വി. ശ്രീകുമാർ, ജി. ശ്രീകുമാർ, ആർ. റാംമോഹൻ, ജഗീഷ് ബാബു,
കെ.ആർ.കെ. പ്രദീപ്, ശശി നാരായണർ, ജെസി പീറ്റർ എന്നിവർ പ്രസംഗിച്ചു. അധ്യാപിക പ്രതിനിധി ആർ. ഗോവിന്ദ് സ്വാഗതവും പ്രിൻസിപ്പൽ കെ.എസ്. ജയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് പാർവതി ജഗീഷ് നയിച്ച സംഗീതനിശയും നടന്നു.