വോട്ടവകാശം പൗരന്റെ ഏറ്റവും വലിയ കടമ: ജില്ലാ കളക്ടര്‍
1374545
Thursday, November 30, 2023 1:00 AM IST
മലയാലപ്പുഴ: ജനാധിപത്യസംവിധാനത്തില്‍ വോട്ടവകാശം പൗരന്റെ ഏറ്റവും വലിയ കടമയാണെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു. മലയാലപ്പുഴ മുസലിയാര്‍ കോളജില്‍ നടന്ന വോട്ടര്‍ രജിസ്ട്രേഷന് കാമ്പയിന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കളക്ടര്‍.
സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്റെ (സ്വീപ്പ് 2023) ഭാഗമായി ഇലക്ടറല്‍ ലിറ്ററസി ക്ലബും ജില്ലാ ഇലക്ഷന് വിഭാഗവും ചേര്‍ന്നാണ് വോട്ടേഴ്സ് രജിസ്ട്രേഷന് കാമ്പയിന് നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ 18,19 വയസുള്ള വിദ്യാര്‍ഥികളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനായാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്.
മുസലിയാര്‍ എഡ്യുക്കേഷന്‍ ട്രെസ്റ്റ് ചെയര്മാന് പി.ഐ. ഷരീഫ് മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥന് അന്‍വര്‍ സാദത്ത് ക്ലാസെടുത്തു. ഇലക്ഷന് ഡെപ്യൂട്ടി കളകടര്‍ ആര്. രാജലക്ഷ്മി, സ്വീപ്പ് നോഡല്‍ ഓഫീസര്‍ ടി. ബിനുരാജ്, കോളജ് പ്രിന്‍സിപ്പല്‍ എ.എസ്. അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.