കോന്നി ഉപജില്ലാ കലോത്സവത്തില്‍ കലഞ്ഞൂര്‍ സ്കൂളുകള്‍ കിരീടം നേടി
1374205
Tuesday, November 28, 2023 11:18 PM IST
കോന്നി: ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കലഞ്ഞൂര്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ആധിപത്യം നിലനിര്‍ത്തി. എല്‍പി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലെ ഓവറോള്‍ കിരീടം കലഞ്ഞൂര്‍ ഗവണ്മെന്റ് സ്കൂളുകള്‍ക്കാണ്.
എല്ലാ വിഭാഗങ്ങളിലേയും പോയിന്റുകള്‍ കണക്കാക്കിയുള്ള എവറോളിംഗ് ട്രോഫിയും കലഞ്ഞൂര്‍ നേടി. സമാപന സമ്മേളനം കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം രാഹുല്‍ വെട്ടൂര്‍ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് തോമസ് കാലായില്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എസ്. സന്ധ്യ, സ്കൂള്‍ മാനേജര്‍ ഫാ. പി.വൈ. ജെസന്‍, പ്രഥമാധ്യാപകന് സജി നൈനാന്, ജോയ്സ് ഏബ്രഹാം, പിടിഎ പ്രസിഡന്റ് അലക്സ് ചെങ്ങറ, എച്ച്എം ഫോറം കണ്‍വീനര്‍ വി. അനില്‍, കണ്‍വീനര്‍മാരായ ഫിലിപ്പ് ജോര്‍ജ്, എസ്. അജിത്ത്, ടോമിന് പടിയറ, സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മത്സരഫലം
എല്‍പി ജനറല്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം കലഞ്ഞൂര്‍, പ്രമാടം, കോന്നി സ്കൂളുകള്‍ പങ്കിട്ടു. രണ്ടാം സ്ഥാനം വി-കോട്ടയം എസ്എന്‍ഡിപി, ജിഎല്‍പിഎസ് വള്ളിക്കോട് എന്നിവരും നേടി.
യുപി ജനറലില്‍ ഒന്നാം സ്ഥാനം ആര്‍വിഎച്ച്എസ്എസ് കോന്നിയും രണ്ടാം സ്ഥാനം ഗവ. എച്ച്എസ്എസ് കോന്നി, എസ്എന്‍ഡിപി യുപിഎസ്, വി-കോട്ടയവും പങ്കിട്ടു.
എച്ചഎസ് ജനറല്‍ വിഭാഗത്തില്‍ ജിഎച്ച്എസ്എസ് കലഞ്ഞൂര്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനം ജിഎച്ച്എസ്എസ് കോന്നിക്കാണ്.എച്ച്എസ്എസ് ജനറല്‍ വിഭാഗം ഒന്നാം സ്ഥാനം ജിഎച്ച്എസ്എസ് കലഞ്ഞൂരും രണ്ടാം സ്ഥാനം ജിഎച്ച്എസ്എസ് കോന്നിയും കരസ്ഥമാക്കി.