എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതി
1374204
Tuesday, November 28, 2023 11:18 PM IST
പത്തനംതിട്ട: ജില്ലയിലെ എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ രണ്ടാംഘട്ടമായ സ്റ്റെപ്പ് അപ്പ് കാമ്പയിന്- ഡോര്‍ ടു ഡോര്‍ രജിസ്ട്രേഷന് പത്തനംതിട്ട നഗരസഭയില്‍ നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി. ബീന, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിബിന്‍ എബ്രഹാം, നോളജ് എക്കോണമി ജില്ലാ ഓഫീസര്‍ ഷിജു, നഗരസഭാ കോ-ഓര്‍ഡിനേറ്റര്‍ അജിന് തുടങ്ങിയവര്‍ ഭവനസന്ദര്‍ശനം നടത്തി.