മാർ ഡയനീഷ്യസ് കലാമേളയിൽ മെഴുവേലി ഹോളി ഇന്നസെന്റ് ഇടവക ഒന്നാമത്
1374200
Tuesday, November 28, 2023 11:18 PM IST
തിരുവല്ല: തെങ്ങേലി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന മാർ ഡയനീഷ്യസ് കലാമേളയിൽ മെഴുവേലി ഹോളി ഇന്നസെന്റ് ഇടവക യുവജനപ്രസ്ഥാനം ഒന്നാം സ്ഥാനത്ത്. ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപനായിരുന്ന തോമ്മാ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ സ്മരാണാർഥം തെങ്ങേലി മാർ ഡയനീഷ്യസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലാണ് അഖില മലങ്കര കലാമത്സരം സംഘടിപ്പിച്ചത്.
ഒസിവൈഎം പത്തിച്ചിറ, മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി തിരുമൂലപുരം എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. ആഗ്നർ ബോബി ജോൺ (സബ് ജൂണിയർ), കൃപ മറിയം ബൈജു (ജൂണിയർ), കൃപ മാത്യു (സീനിയർ) എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി.
അപ്രേം റമ്പാൻ ക്വിസ് മത്സരത്തിൽ സെന്റ് മേരിസ് തലവടി, ഹോളി ഇന്നസെന്റ് മെഴുവേലി, സെന്റ് ജോർജ് പാലിയേക്കര എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
മത്സരങ്ങൾ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ചെറിയാൻ പി. വർഗീസ് അധ്യക്ഷത വഹിച്ചു.
ഫാ.ഡോ. യൂഹാനോൻ, ഫാ റോജിൻ, സിസ്റ്റർ ജൂലിയ, ജനറൽ കൺവീനർ ജോ ഇലഞ്ഞിമൂട്ടിൽ ഇടവക ട്രസ്റ്റി റെജി പി. ടോം, സെക്രട്ടറി പോൾ തോമസ് കൺവീനർമാരായ ടിബിൻ കെ. വർഗീസ്, അജു വർഗീസ്, നിഖിൽ പി. റെജി, റോണി റോബി, ടോണി കെ. മാത്യു, അൽജിൻ കെ. അനിൽ, അലൻ വി. കോശി, നിധിയ സൂസൻ ജോയ് എന്നിവർ പ്രസംഗിച്ചു.