സംഘാടക സമിതി രൂപീകരണം
1374197
Tuesday, November 28, 2023 11:18 PM IST
പത്തനംതിട്ട: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗ്രാമശാസ്ത്ര ജാഥ 2023ന്റെ പത്തനംതിട്ട ജില്ലാ സംഘാടകസമിതി രൂപീകരണ സമ്മേളനം പരിഷത്ത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കാന്പയിൻ കമ്മിറ്റി കൺവീനർ തോമസ് ഉഴുവത്ത് ശാസ്ത്രജാഥയുടെ സംഘാടനവും അനുബന്ധപരിപാടികളും വിശദീകരിച്ചു. എട്ട് മേഖലാ ജാഥകളും എട്ട് മേഖലാ സെമിനാറുകളും നടക്കും.
ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം പ്രഫ. ടി.കെ.ജി. നായർ, പു.ക.സ. സംസ്ഥാന സെക്രട്ടറി ഗോകുലേന്ദ്രൻ, സിപിഎം ഏരിയാ സെക്രട്ടറി സഞ്ജു, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ പ്രസംഗിച്ചു. പ്രഫ. ടി.കെ.ജി. നായർ ചെയർമാനും തോമസ് ഉഴുവത്ത് ജനറൽ കൺവീനറുമായി 101 അംഗ സംഘാടകസമിതി രൂപീകരിച്ചു.