എംഎല്‍എയ്ക്കൊപ്പം തലസ്ഥാനത്തേക്കു പറക്കാന്‍ വിദ്യാര്‍ഥികള്‍
1374196
Tuesday, November 28, 2023 11:04 PM IST
റാന്നി: എംഎല്‍എയ്ക്കൊപ്പം തലസ്ഥാനത്തേക്കു പറക്കാന്‍ തയാറെടുക്കുകയാണ് റാന്നിയിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി വ്യത്യസ്തപഠനാനുഭവങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു സമ്മാനിക്കുന്നതിനു വേണ്ടിയാണ് പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തിൽ വിമാനയാത്ര ഒരുക്കിയിരിക്കുന്നത്.
റാന്നി നാറാണംമൂഴി ഗവ. എല്‍പി സ്കൂളിലെ പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട ഏഴു കുട്ടികളടക്കം 20 പേരും പരുവ സ്കൂളിലെ ആറു കുട്ടികളുമടങ്ങുന്ന സംഘമാണ് തലസ്ഥാനത്തേക്ക് പറക്കുന്നത്. ആദ്യമായി വിമാനത്തില്‍ കയറുന്ന ആവേശത്തിലാണ് വിദ്യാര്‍ഥികളെന്ന് നാറാണംമൂഴി ഗവ. എല്‍പി സ്കൂളിലെ പ്രഥമാധ്യാപക അനില മെറാഡ് പറഞ്ഞു.
നെടുമ്പാശേരിയില്‍നിന്ന് ഇന്നു രാവിലെ 10.30ന് ഇന്‍ഡിഗോ വിമാനത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും, പിടിഎ അംഗങ്ങളും അടങ്ങുന്ന 52 പേരാണ് തിരുവനന്തപുരത്തേക്ക് വിമാനയാത്ര നടത്തുന്നത്.