വില്പനയ്ക്കു കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ
1374194
Tuesday, November 28, 2023 11:04 PM IST
പത്തനംതിട്ട: വില്പനയ്ക്ക് കൊണ്ടുവന്ന 25 ഗ്രാം കഞ്ചാവുമായി യുവാവ് പമ്പ പോലീസിന്റെ പിടിയിൽ. നൂറനാട് പാലമേൽ പടനിലം വിഷ്ണു ഭവനിൽ വിനു വിജയൻ പിള്ള (23) ആണ് അറസ്റ്റിലായത്.
പമ്പ ഗണപതി ക്ഷേത്രം-സാന്നിധാനം റോഡിൽനിന്നു പമ്പ മണപ്പുറത്തേക്ക് പോകാനുള്ള കോൺക്രീറ്റ് വഴിയിൽ വച്ച്, തിങ്കളാഴ്ച രാത്രി 8.15ഓടെ സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
പോലീസിനെക്കണ്ട് ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ കൈയിലെ പ്ലാസ്റ്റിക് കവറിൽ മൂന്ന് പൊതികളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇയാളുടെ കൈയിൽനിന്ന് ഒരു മൊബൈൽ ഫോണും 2000 രൂപയും കണ്ടെടുത്തു.