റാന്നിയിൽ പത്ത് കുടുംബങ്ങൾക്കുകൂടി പട്ടയമായി
1374193
Tuesday, November 28, 2023 11:04 PM IST
റാന്നി: റാന്നിയിൽ പത്ത് കുടുംബങ്ങൾക്കുകൂടി പട്ടയമായി. വടശേരിക്കര - രണ്ട്, പെരുനാട് -മൂന്ന്, അത്തിക്കയം -മൂന്ന്, ചേത്തയ്ക്കൽ -ഒന്ന്, പഴവങ്ങാടി -ഒന്ന് എന്നിങ്ങനെയാണ് പട്ടയവിതരണം നടത്തുന്നത്.
ഇതിനായി ചേർന്ന യോഗത്തിൽ പ്രമോദ് നാരായൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആർ. പ്രകാശ്, ലത മോഹൻ, ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, തഹസിൽദാർ അജികുമാർ, സണ്ണി ഇടയാടി, കെ.ആർ. ഗോപാലകൃഷ്ണൻ, പാപ്പച്ചൻ കൊച്ചു മേപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.