ബി. ഹരികുമാറിന് യാത്രയയപ്പ് നല്കി
1374192
Tuesday, November 28, 2023 11:04 PM IST
പത്തനംതിട്ട: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, പത്തനംതിട്ട ഇലക്ട്രിക്കല്‍ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനിയറുമായ ബി. ഹരികുമാറിനു നല്കിയ യാത്രയയപ്പ് സമ്മേളനം സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.ആര്. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എ. പത്മകുമാര്‍, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി ജി. ബൈജു, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി പി. ജയപ്രകാശ്, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ജി. സുരേഷ് കുമാര്‍, ഇഇഎഫ്ഐ ദേശീയ വൈസ് പ്രസിഡന്റ് ദീപ കെ. രാജന്, കെഎസ്ഇബി പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എന്‍. വേണുഗോപാല്‍, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് കേന്ദ്ര നിര്‍വാഹക സമിതിയംഗം ആര്. ബിജുരാജ്, ഓഫീസേഴ്സ് അസോസിയേഷന് കേന്ദ്ര കമ്മിറ്റി അംഗം ടി. രമ എന്നിവര്‍ പ്രസംഗിച്ചു.