ചികിത്സാ ശാസ്ത്രങ്ങളുടെ നിലവാരം നിശ്ചയിക്കപ്പെടണം: ആയുഷ് സെക്രട്ടറി
1374190
Tuesday, November 28, 2023 11:04 PM IST
പത്തനംതിട്ട: കേരളത്തിലെ എല്ലാ ചികിത്സാ ശാസ്ത്രങ്ങളുടെയും നിലവാരം നിശ്ചയിക്കപ്പെടണമെന്നും യോഗ്യതകളില്ലാതെ വ്യാജ ചികിത്സ നടത്തുന്നവര്‍ക്കെതിരേ നടപടികളെടുക്കണമെന്നും ആരോഗ്യ, ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്. ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന് (ഐഎച്ച്എംഎ) ദക്ഷിണ മേഖലാ സമ്മേ ളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഐഎച്ച്എംഎ സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഷമീം അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് കെ.എം. ഉവൈസ്, സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം.എന്‍. വിജയാംബിക എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. പരിമള്‍ ചാറ്റര്‍ജി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഡോ. എല്‍.വി. കര്ണന് സ്വാഗതവും ഡോ. നെബു പി. മാത്യു നന്ദിയും പറഞ്ഞു. സെമിനാര്‍ റിട്ട. ഡിഎംഒ ഡോ. മധുസൂദനപ്പണിക്കര്‍, ഡോ. ജോര്‍ജ് ജോര്‍ജ് കുരുവിള എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.