ഓഫീസ് മാറ്റി
1374188
Tuesday, November 28, 2023 11:04 PM IST
കോന്നി: ഇഎംഎസ് ചാരിറ്റിബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്നേഹാലയത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ശിശു സംരക്ഷണത്തിനായുള്ള സേവന പ്രധാന കേന്ദ്രത്തിന്റെ ഓഫീസ് കോന്നി ടിവിഎം ഹോസ്പിറ്റല്‍ കോമ്പൗണ്ടിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു.
ഗാര്‍ഹിക പീഡിതരായ വനിതകള്‍ക്കുവേണ്ടി സൗജന്യമായ നിയമ സഹായത്തോടു കൂടിയ പരിരക്ഷ നല്കുന്ന പ്രവര്‍ത്തനങ്ങളാണ് കേന്ദ്രത്തില്‍നിന്നു നല്‍കിവരുന്നത്.