അലുമ്നി പ്രഭാഷണ പരന്പര ഉദ്ഘാടനം ചെയ്തു
1373916
Monday, November 27, 2023 11:24 PM IST
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രിയുടെ ആഭിമുഖ്യത്തിൽ അലുമ്നി പ്രഭാഷണ പരന്പരയുടെ ഉദ്ഘാടനം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റിലെ പ്രഫസറും കോളജ് പൂർവവിദ്യാർഥിനിയുമായ ഡോ. ലിസാ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് അധ്യക്ഷത വഹിച്ചു. ഡോ. സുനിൽ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. വകുപ്പ് മേധാവി ഡോ. സൈനോ ഹന്നാ വർഗീസ്, റിട്ടയേർഡ് അധ്യാപിക പ്രഫ. കുഞ്ഞന്നാമ്മ ജോൺ, ഡോ. നിസി ആൻ ഹാരി എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ടെക്നിക്കൽ സെക്ഷൻ ഡോ. ലിസാ ശ്രീജിത്ത് നയിച്ചു.