അടൂർ ലൈഫ് ലൈനിൽ രോഗിയിൽനിന്നു നീക്കം ചെയ്തത് അര കിലോഗ്രാം തൂക്കമുള്ള മൂത്രാശയ കല്ല്
1373915
Monday, November 27, 2023 11:24 PM IST
അടൂർ: അറുപത്തിയഞ്ചുകാരനിൽനിന്നും അര കിലോഗ്രാം തൂക്കം വരുന്ന മൂത്രാശയ കല്ല് നീക്കം ചെയ്തു. ലൈഫ് ലൈൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ചികിത്സയ്ക്കു എത്തിയ ഓച്ചിറ സ്വദേശിയുടെ മൂത്രസഞ്ചിയിൽനിന്നുമാണ് 15 സെന്റിമീറ്റർ വലുപ്പമുള്ള രണ്ട് കല്ലുകൾ നീക്കം ചെയ്തത്.
ലൈഫ് ലൈൻ ആശുപത്രിയിലെ യൂറോളജി ഡോ. ദീപു ബാബു, സർജൻ ഡോ. മാത്യൂസ്, അനസ്തേഷ്യ ഡോ. അജോ എം. അച്ചൻ കുഞ്ഞ് ഉൾപ്പെട്ട ടീം ശസ്ത്രക്രിയ്ക്കു നേതൃത്വം നൽകി. രോഗി മൂത്രത്തിലെ പഴുപ്പ്, രക്തമയം, അടിവയറിലെ നിരന്തരമായ വേദന തുടങ്ങിയവയുമായി പത്ത് വർഷത്തിലേറെയായി കഴിയുകയായിരുന്നു.
ആശുപതിയിൽ നടത്തിയ സിടി സ്കാനിംഗിലൂടെയാണ് മൂത്രസഞ്ചിയിലെ കല്ല് കണ്ടത്. സംസ്ഥാനത്ത് ഇതേവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ മൂത്രസഞ്ചിയിലെ ഏറ്റവും വലുപ്പമുള്ള കല്ലാണിതെന്ന് പറയുന്നു.