ക്രിസ്തുവിൽ ഒന്നായിത്തീരാൻ കൂട്ടായ്മകൾ കാരണമാകണം: മാർ തീത്തോസ്
1373913
Monday, November 27, 2023 11:24 PM IST
അടൂർ: ക്രിസ്തുവിൽ ഒന്നായിത്തീരാൻ എക്യുമെനിക്കൽ കൂട്ടായ്മകൾക്ക് കഴിയുമെന്ന് മാർത്തോമ്മ സഭ കുന്നംകുളം - മലബാർ ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തീത്തോസ്. മണക്കാല താഴത്തുമൺ സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രാർഥനാസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചെയർമാൻ ഫാ. ഡോ. ശാന്തൻ ചരുവിലിന്റെ അധ്യക്ഷതയിൽ ഫാ. ജോർജ് വർഗീസ്, ഫാ. ഫിലിപ്പോസ് ഡാനിയേൽ, ഇടവക വികാരി റവ. പി.എൽ. ഷിബു, റവ. പോൾ ജേക്കബ്, റവ. ബിബിൻ ജേക്കബ്, ഫാ. തോമസ് മുട്ടുവേലിൽ കോർ എപ്പിസ്കോപ്പ, മേജർ ഡി. ഗബ്രിയേൽ, ഫാ. പി.ജി. കുര്യൻ കോർ എപ്പിസ്കോപ്പ, ഫാ. ഗീവർഗീസ് ബ്ലാഹേത്ത്, ഫാ. ജോസഫ് ശമുവേൽ തറയിൽ, ഫാ. തോമസ് പി. മുകളിൽ, ഫാ. ജെറിൻ ജോൺ, ഫാ. ജോസ് വെച്ചുവെട്ടിക്കൽ, റവ. അനീഷ് പി. അലക്സ്, റവ. റോണി ചെറിയാൻ, ഫാ. പി.എം. ഏബ്രഹാം, ഫാ. ജോർജ് വർഗീസ് ചിറക്കരോട്ട്, ജനറൽ സെക്രട്ടറി ബേബി ജോൺ, പ്രയർ ഫെലോഷിപ്പ് കൺവീനർ ജേക്കബ് ജോർജ് കൊട്ടയ്ക്കാട്ട്, പി.സി. ജോൺസൺ, ഡെന്നിസ് സാംസൺ,അനിയൻ ചെപ്പള്ളിൽ, ജോൺസൺ കുളത്തുംകരോട്ട് എന്നിവർ പ്രസംഗിച്ചു.