വൺ റാങ്ക് വൺ പെൻഷൻ അപാകതകൾ പരിഹരിക്കണം: എക്സ് സർവീസസ് ലീഗ്
1373912
Monday, November 27, 2023 11:24 PM IST
പത്തനംതിട്ട: വൺ റാങ്ക് വൺ പെൻഷൻ അപാകതകൾ പരിഹരിക്കണമെന്നും സൈനിക ക്ഷേമ ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും എക്സ് സർവീസസ് ലീഗ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വെറ്ററൻ മാർച്ചിനെത്തുടർന്നു നടന്ന സമ്മേളനം ജില്ലാ കളക്ടർ എ. ഷിബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സ്ക്വാഡൻ ലീഡർ ടി.സി. മാത്യു അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.ആർ. ഗോപിനാഥൻ നായർ, ലഫ് കേണൽ വി.കെ. മാത്യു, കേണൽ ഉണ്ണിക്കൃഷ്ണൻ നായർ, ജില്ലാ സെക്രട്ടറി എസ്. പത്മകുമാർ, ജി. കാർത്തികേയൻ, പി.ഡി. അശോകൻ, കെ. വർഗീസ്, കെ.കെ. കമലാസനൻ, പി.എൻ. വാസുക്കുട്ടൻ നായർ, സി.ജെ. ഏബ്രഹാം, സി.ടി. ഭാസ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.