റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു, വീടിനു നാശനഷ്ടം
1373911
Monday, November 27, 2023 11:24 PM IST
റാന്നി: കരികുളത്ത് വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് വീടിനു നാശനഷ്ടം. ഉപയോഗത്തിലിരുന്ന റഫ്രിജറേറ്ററാണ് ഇന്നലെ ഉച്ചയോടെ പൊട്ടിത്തെറിച്ചത്. തുണ്ടിയിൽ ജിജി തോമസിന്റെ വീട്ടിലാണ് അപകടം.
ആസ്ബസ്റ്റോസ് ഷീറ്റിട്ട വീടിന്റെ മേൽക്കൂര പൊട്ടിത്തെറിയിൽ തകർന്നു. വീടിന്റെ വയറിംഗും ഇതര ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തിനശിച്ചു.