എൻഎസ്എസ് കുടുംബസംഗമം
1373910
Monday, November 27, 2023 11:24 PM IST
നാരങ്ങാനം: കണമുക്ക് 5185-ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമം പത്തനംതിട്ട യൂണിയന് പ്രസിഡന്റ് പ്രഫ. കെ.ജി. ദേവരാജന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.വി. രാജീവ് അധ്യക്ഷത വഹിച്ചു.
യൂണിയന് സെക്രട്ടറി കെ.ജി. ജീവകുമാര്‍, യൂണിയന് കമ്മിറ്റി അംഗം കെ.വി. സുനില്‍ കുമാര്‍, പ്രതിനിധി സഭാംഗം ജി. കൃഷ്ണകുമാര്‍, സി.കെ. ചന്ദ്രശേഖരന്‍നായര്‍, ആര്. അനില്‍കുമാര്‍, എസ്. ദേവകിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.