പ്രസംഗ മത്സരം ഡിസംബർ ഒന്പതിന്
1373909
Monday, November 27, 2023 11:11 PM IST
പത്തനംതിട്ട: മുൻ എംഎൽഎ ഡോ. ജോർജ് മാത്യുവിന്റെ നാല്പതാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പ്ലസ് ടു വിദ്യാർഥികൾക്കായി സംസ്കാര വേദി പത്തനം ജില്ലാ കമ്മിറ്റി "പത്തനംതിട്ട ജില്ലയുടെ വികസനം എന്റെ കാഴ്ചപ്പാടിൽ' എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിക്കും.
ഒന്പതിനു രാവിലെ പത്തുമുതൽ കോഴഞ്ചേരി വൈഎംസിയിൽ നടക്കുന്ന മത്സരം സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ്-എം ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ മടക്കൽ അധ്യക്ഷത വഹിക്കും. വിജയികൾക്ക് 2000, 1000 രൂപയുടെ കാഷ് അവാർഡും മെമന്റോയും നൽകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സംസ്കാരവേദി ജില്ലാ പ്രസിഡന്റ് ഡോ. അലക്സ് മാത്യു (94951 85128), സെക്രട്ടറി ബിജു നൈനാൻ മരുതംകുന്നേൽ (94479 07432) എന്നിവരുടെ പക്കൽ ഡിസംബർ അഞ്ചിനകം പേര് രജിസ്റ്റർ ചെയ്യണം.