അഞ്ചു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
1373908
Monday, November 27, 2023 11:11 PM IST
പമ്പ: പന്പയിൽ അഞ്ചുഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പന്പ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എം. നൗഷാദിന്റെ നിര്‍ദേശാനുസരണം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. വിജയകുമാറും സംഘവും പമ്പ ത്രിവേണി പാലത്തിനു സമീപം നടത്തിയ റെയ്ഡിലാണ് അഞ്ചു ഗ്രാം ഉണക്കകഞ്ചാവുമായി മാവേലിക്കര സ്വദേശി ആദര്‍ശ് സതീഷ് അറസ്റ്റിലായത്.
ഇയാളെ തുടര്‍നടപടികള്‍ക്കായി ചിറ്റാര്‍ റേഞ്ചിന് കൈമാറി. എക്സൈസ് ഇന്‍സ്പക്ടര്‍ സുമേഷ്, സിപിഒമാരായ ജയന് പി. ജോണ്‍, കെ.കെ. സുരേഷ്, സിഇഒമാരായ രാഹുല്‍, മണികണ്ഠന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.