സിവിൽ സംരക്ഷണയാത്ര ജില്ലയിൽ
1373903
Monday, November 27, 2023 11:11 PM IST
പത്തനംതിട്ട: ജോയിന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കാസർഗോഡുനിന്ന് ആരംഭിച്ച സിവില്‍ സര്‍വീസ് സംരക്ഷണയാത്ര ജില്ലയില്‍ പര്യടനം തുടങ്ങി.
കളക്ടറേറ്റ് അങ്കണത്തില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം മുണ്ടപ്പള്ളി തോമസ് പര്യടനം ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക, സിവില്‍ സര്‍വീസ് നാടിന് ആവശ്യം, അഴിമതി നാടിന് ആപത്ത്, പെന്ഷന് നമ്മുടെ അവകാശം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്ത്തിക്കൊണ്ടാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.
ജോയിന്റ് കൗണ്‍സില്‍ ചെയര്മാന് കെ. ഷാനവാസ് ഖാന്, ജനറല്‍ സെക്രട്ടറി ജയചന്ദ്രന് കല്ലിങ്കല്‍ എന്നിവര്‍ ക്യാപ്റ്റന്മാരും വൈസ് ചെയര്മാന്മാരായ കെ. മുകുന്ദന്, എം.എസ്. സുഗതകുമാരി എന്നിവര്‍ വൈസ് ക്യാപ്റ്റന്മാരുമായി നയിക്കുന്ന ജാഥ ആദ്യ ദിവസം കോന്നിയില്‍ സമാപിച്ചു.
പൊതുസമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന് ഉദ്ഘാടനം ചെയ്തു. ഇന്നു രാവിലെ ഒമ്പതിന് പന്തളത്തുനിന്ന് ആരംഭിക്കുന്ന ജാഥ വൈകുന്നേരം അഞ്ചിന് അടൂരില്‍ സമാപിക്കും. ജില്ലാതല സമാപന സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന് ഉദ്ഘാടനം ചെയ്യും.