കോഴഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവം മുട്ടത്തുകോണം സ്കൂളിൽ
1373902
Monday, November 27, 2023 11:11 PM IST
പത്തനംതിട്ട: കോഴഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവം മുട്ടത്തുകോണം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. രചനാ മത്സരങ്ങൾ ഇന്നലെ നടന്നു. കലോത്സവത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ മുഖ്യപ്രഭാഷണം നടത്തും.
എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ അധ്യക്ഷത വഹിക്കും. സ്കോൾ കേരള എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.ആർ. ഷൈജു കലോത്സവ സന്ദേശം നൽകും.ഉപജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നായി മൂവായിരത്തോളം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കും. 30നു വൈകുന്നേരം 6.30ന് സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷത വഹിക്കും. എഇഒ പി.ഐ. അനിത, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എം.ആർ. മധു, വി.ആർ. ഷീജാറാണി, പി. ശിരീഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. ബിന്ദു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.