എകെപിസിടിഎ ധര്‍ണ നടത്തി
1373696
Monday, November 27, 2023 12:47 AM IST
പത്തനംതിട്ട: കോളജ് അധ്യാപകരുടെ വിവിധ സര്‍വീസ് വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഏകെപിസിടിഎ പത്തനംതിട്ട ജില്ലാ കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അക്കാദമിക്ക് കമ്മിറ്റി അംഗം ഡോ.എ.എസ്. സുമേഷ് മുഖ്യപ്രഭാഷണം നടത്തി.
കോളജ് അധ്യാപകര്‍ക്ക് നിഷേധിച്ച ഡിഎ, ഏഴാം ശമ്പള പരിഷ്കരണത്തിന്റെ പൂര്‍ണ ആനുകൂല്യങ്ങള്‍, വിരമിച്ച അധ്യാപകരുടെ പെന്ഷന് ആനുകൂല്യങ്ങള്‍ എന്നിവ അനുവദിക്കുക, വര്‍ക്ലോഡ് കമ്മറ്റി ശിപാര്‍ശകള്‍ നടപ്പിലാക്കുക, വിരമിച്ച അധ്യാപകരുടെ സര്‍വീസ് പ്രശ്നങ്ങള്‍ പരിഹരിക്കുക, ഗസ്റ്റ് അധ്യാപകരുടെ വേതനം ഉയര്‍ത്തുക, ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞ 750 കോടി അനുവദിക്കുക, ഉന്നത വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയവല്‍ക്കരണവും അമിതാധികാര പ്രയോഗവും അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ധര്‍ണ നടത്തിയത്.
പത്തനംതിട്ട ജില്ലാ സെക്രട്ടറി റെയിസണ് സാം രാജു, പ്രസിഡന്റ് ഡോ. പി.സി. ലതാകുമാരി, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി.അനീഷ്കുമാര്‍, എകെജിസിടി ജില്ലാ പ്രസിഡന്റ് എം.ഹയറുന്നിസ, ജില്ലാ ട്രഷറാര്‍ ഡോ. ഇന്ദു സി. നായര്‍, സംസ്ഥാന കമ്മിറ്റി അംഗം വിവേക് ജേക്കബ്് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.