നേതാജിയില്‍ സോഷ്യോ ഇക്കളോജിക്കല്‍ സ്റ്റഡി സെന്റര്‍
1373691
Monday, November 27, 2023 12:47 AM IST
പ്രമാടം: നേതാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 'സോഷ്യോ ഇക്കളോജിക്കല്‍ സ്റ്റഡി സെന്റര്‍' ജില്ലാ പഞ്ചായത്തംഗം റോബിന് പീറ്റര്‍ ഉദ്ഘാടനം ചെയ്തു.
മാനേജ്മെന്റ് പ്രതിനിധിയും എംജി സര്‍വകലാശാലയിലെ റിസര്‍ച്ച് ഗൈഡുമായ ഡോ. ആര്. സുനില്‍ കുമാറിന്റെ ആശയമാണ് ഇതിനു പിന്നില്‍. മാനേജര്‍ ബി രവീന്ദ്രന് പിള്ളയുടെ അധ്യക്ഷതയില്‍ കൂടി യോഗത്തില്‍ ഡോ. സുനില്‍കുമാര്‍ ആമുഖപ്രസംഗവും ഡോ. മഹേഷ് മോഹന്‍ മുഖ്യപ്രഭാഷണവും നടത്തി. പി.കെ. അശ്വതി, സി. ശ്രീലത, ലിജി കോശി, ഫാ. ജിജി തോമസ്, അജി ഡാനിയല്‍, ശിവ കീര്‍ത്തന എന്നിവര്‍ പ്രസംഗിച്ചു.