ഇരുവെള്ളിപ്ര സ്കൂളിൽ ഹൃദയദിനാചരണവും ശില്പശാലയും
1339283
Friday, September 29, 2023 11:42 PM IST
തിരുവല്ല: ലോക ഹൃദയദിനത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി മെഡിക്കൽ സർവീസും സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരുവെള്ളിപ്രയും സംയുക്തമായി ശില്പശാലയും റാലിയും നടത്തി.
പുഷ്പഗിരി മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ജോർജ് വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഇഎംഎസ് മാനേജർ മിഥുൻ രാജ് അധ്യക്ഷത വഹിച്ചു.
വൈഎംസിഎ തിരുവല്ല സബ് റീജൻ ചെയർമാൻ ലിനോജ് ചാക്കോ, ഫാ. ഫിലിപ്പ് തായില്യം, പ്രധാനാധ്യാപകൻ ഷാജി മാത്യു, സിബി സ്റ്റീഫൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു . ഐഐഎംഎസ് സീനിയർ ഇൻസ്ട്രക്ടർ രാജശേഖരൻ നായർ ക്ലാസുകൾക്ക് നേതൃത്വം നൽകി.