ഡോ. എം.എസ്. സ്വാമിനാഥൻ രാജ്യത്ത് ഗുണപരമായ മാറ്റങ്ങളുണ്ടാക്കി: മാർത്തോമ്മ മെത്രാപ്പോലീത്ത
1339282
Friday, September 29, 2023 11:42 PM IST
തിരുവല്ല: ഹരിത വിപ്ലവത്തിന്റെ പിതാവും കേരളത്തിന്റെ പുത്രനുമായ ഡോ. എം.എസ്. സ്വാമിനാഥൻ അടിസ്ഥാന വർഗത്തിന്റെയും സാധാരണക്കാരന്റെയും ആവശ്യങ്ങളോടു പ്രതികരിച്ച് കാർഷിക രംഗത്ത് ഗുണപരവും ശ്രേഷ്ഠവുമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നുവെന്നു മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത.
കുട്ടികൾ, സ്ത്രീകൾ തുടങ്ങി എല്ലാവരെയും കാർഷിക മേഖലയുമായി ബന്ധിപ്പിക്കുന്നതിനും ആദരിക്കുന്നതിനും ലോകത്തിന് ധാരാളം പാഠങ്ങൾ കർഷകരിൽനിന്ന് ഉൾക്കൊള്ളാനുണ്ടെന്ന് സധൈര്യം പ്രഖ്യാപിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ദീർഘവീക്ഷണം പ്രശംസനീയമാണ്.
കാർഷിക മേഖലയ്ക്ക് വിശിഷ്ട സംഭാവനകൾ നൽകിയ അദ്ദേഹത്തിന് മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി ശാസ്ത്ര അവാർഡ് 2006ൽ തിരുവല്ലയിൽ സമ്മാനിച്ചിരുന്നു.ഡോ. എം.എസ് സ്വാമിനാഥന്റെ നിര്യാണത്തിൽ മാർത്തോമ്മാ സഭയുടെ അനുശോചനം മെത്രാപ്പോലീത്ത അറിയിച്ചു.