ബിലീവേഴ്സ് മെഡിക്കൽ കോളജിൽ ദേശീയ പോഷകാഹാര മാസാചരണം
1339281
Friday, September 29, 2023 11:42 PM IST
തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയക്ടിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി ദശദിന പരിപാടികൾക്കു തുടക്കമായി.
പോഷകക്കുറവ് പരിഹരിക്കാനും ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കാനുമുള്ള ബോധവത്കരണം പൊതുജനങ്ങൾക്ക് നൽകാനുള്ള ലക്ഷ്യത്തെ മുൻനിർത്തിയാണ് പരിപാടികൾ സംഘടിപ്പിച്ചത്.
സിഇഒ ഡോ. ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. ജോംസി ജോർജ് , എൻആർസി-എൻസിഡി എക്സി. ഡയറക്ടർ ജോൺസൺ ജെ. ഇടയാന്മുള, ക്ലിനിക്കൽ ന്യൂട്രീഷൻ വിഭാഗം മേധാവി ജ്യോതി എസ്. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഡോ. അനുലേഖ മേരി ജോൺ, അശ്വതി ഗോപൻ എന്നിവർ ക്ലാസുകൾ നയിച്ചു.