പുഷ്പഗിരി മെഡിക്കൽ കോളജിൽ ലോക ഹൃദയദിനാചരണം
1339279
Friday, September 29, 2023 11:41 PM IST
തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയുടെ നേതൃത്വത്തിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ ലോക ഹൃദയദിനം ആചരിച്ചു. തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത വിശിഷ്ടാതിഥിയായിരുന്നു.
തിരുവല്ല സബ് റീജണൽ ട്രാൻസ്പോർട് ഓഫീസർ ടി.സി. പ്രദീപ് ഉദ്ഘാടനം ചെയ്തു. മുൻ കാർഡിയോളജി വിഭാഗം മേധാവി പ്രഫസർ ഡോ. രാജൻ ജോസഫ് മാഞ്ഞൂരാൻ മുഖ്യപ്രഭാഷണം നടത്തി.
പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സിഇഒ ഫാ. ജോസ് കല്ലുമാലിക്കൽ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് പരിയാരത്ത്, കാർഡിയോളജി വിഭാഗം മേധാവി ഡോ. കെ.എസ്. മോഹനൻ, കോട്ടയം മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലും കാർഡിയോളജി വിഭാഗം പ്രഫസറുമായ ഡോ. വി.എൽ. ജയപ്രകാശ്, സർജന്മാരായ ഡോ. പി.സി. പ്രമോദ്, ഡോ. കെ. ഹരികൃഷ്ണൻ, വിദഗ്ധ കാർഡിയോതൊറാസിക് സർജൻ ഡോ. എൻ. അരുൺ എന്നിവർക്കൊപ്പം പുഷ്പഗിരി ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പങ്കെടുത്തു.