റോഡ് ഉപരോധം: തിരുവഞ്ചൂർ രാധാകൃഷ്ണനടക്കമുള്ളവർക്കെതിരേ കേസ്
1339078
Thursday, September 28, 2023 11:59 PM IST
തിരുവല്ല: നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഫണ്ട് തട്ടിപ്പിനെതിരേ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിൽ നേതൃത്വം നൽകിയ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അടക്കം 25 പേർക്കെതിരേ പുളിക്കീഴ് പോലീസ് കേസെടുത്തു.
സിഡിഎസ് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടും കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനത്തിനിടെയാണ് പൊടിയാടിയിൽ തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയിൽ നേതാക്കളും പ്രവർത്തകരും കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
കോൺഗ്രസ് യോഗത്തിനിടെ സിപിഎം ജാഥയ്ക്കും പ്രസംഗിക്കാൻ അവസരം നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം.