മാർത്തോമ്മ യുവജനസഖ്യം പ്രവർത്തനോദ്ഘാടനം
1339076
Thursday, September 28, 2023 11:59 PM IST
മാരാമൺ: സമൂഹത്തിന്റെയും സഭയുടെയും ഭാവിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്ന് ഓര്‍ത്തഡോക്സ് സഭ സീനിയര്‍ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ക്ലീമിസ്.
മാര്‍ത്തോമ്മ യുവജനസഖ്യം നിരണം-മാരാമണ്‍ ഭദ്രാസന യുവജനസഖ്യം പ്രവര്‍ത്തനോദ്ഘാടനം കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ് റവ. വിനോദ് ബാബു അധ്യക്ഷത വഹിച്ചു. ഫാ. ജിനു പള്ളിപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഷിക രൂപരേഖയുടെ പ്രകാശനം മാര്‍ത്തോമ്മാ യുവജനസഖ്യം ജനറല്‍ സെക്രട്ടറി റവ. ഫിലിപ്പ് മാത്യു നിര്‍വഹിച്ചു.
റവ. തോമസ് മാത്യു, മാത്യൂസ് എ. മാത്യൂസ്, അനീഷ് കുന്നപ്പുഴ, റവ. ബിനോയ് ഡാനിയേല്‍, റെജു തോമസ്, ജോമി ജേക്കബ് സാമുവേല്‍, എബി മാത്യു, രാജന് ഷാലിന്‍, ജീനാ ജോണ്‍, ജെറി ടി. യേശുദാസന്, ബിനീഷ് പെരുമാള്‍ എന്നിവര്‍ പ്രസംഗിച്ചു.