എൽഡിഎഫ് റെയിൽവേ സ്റ്റേഷൻ ധർണ അഞ്ചിന്
1339068
Thursday, September 28, 2023 11:44 PM IST
തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷനോട് കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരേ ഒക്ടോബർ അഞ്ചിന് എൽഡിഎഫ് പ്രതിഷേധ ധർണ നടത്തും.
പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനും ശബരിമലയിലേക്ക് വരുന്ന അയ്യപ്പഭക്തർക്ക് ആശ്രയമായ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കാത്തതിലും തിരുവല്ല റെയിൽവേ സ്റ്റേഷന്റെ വികസനത്തിനു കേന്ദ്ര സർക്കാർ കാണിക്കുന്ന കടുത്ത അവഗണനയ്ക്കെതിരേയുമാണ് ധർണ.
റെയിൽവേ സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കാനും തിരുവല്ലയുടെ വികസനത്തിനും യാതൊന്നും ചെയ്യാതിരിക്കുന്ന നിരുത്തരവാദിത്വത്തിലുള്ള ആന്റോ ആന്റണി എംപി യുടെ പ്രവർത്തനത്തിലും പ്രതിഷേധിച്ചുള്ള ധർണ രാവിലെ 10.30ന് ആരംഭിക്കും.
തിരുവല്ല ടൗണിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം തിരുവല്ല റെയിൽവേ സ്റ്റേഷനു മുന്പിൽ സമാപിക്കും. പ്രതിഷേധ ധർണ മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും.